29 March Friday
മലയാള സർവകലാശാല

വിദ്യാർഥി യൂണിയൻ ഓഫീസിനുനേരെ ഫ്രട്ടേണിറ്റി, ഡിഎസ്എ, എഐഎസ്എ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

തിരൂർ
മലയാള സർവകലാശാലാ ക്യാമ്പസിൽ വിദ്യാർഥി യൂണിയൻ ഓഫീസിനുനേരെ ഫ്രട്ടേണിറ്റി, ഡിഎസ്എ, എഐഎസ്എ പ്രവർത്തകരുടെ  ആക്രമണം. വിദ്യാർഥിനിയടക്കം അഞ്ചുപേർക്ക് പരിക്ക്. വെള്ളിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ച്‌ ആലോചിക്കാൻ ചേർന്ന യൂണിയൻ ഭാരവാഹികളെയും എസ്എഫ്ഐ പ്രവർത്തകരെയുമാണ് യൂണിയൻ ഓഫീസിൽ കയറി സംഘം ആക്രമിച്ചത്. നിയുക്ത ചെയർമാൻ അഫ്സൽ, എഡിറ്റർ സായൂജ്,  എസ്എഫ്ഐ ഇലക്ഷന്‍ കമ്മിറ്റി ജോയിന്റ് കൺവീനർ വൈഷ്ണവ്, എസ്എഫ്ഐ ഭാരവാഹികളായ ആമിന, ശ്രീലാൽ എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷത്തെ യൂണിയന്‍ തെരഞ്ഞെടുപ്പിൽ 24 സീറ്റിലും എസ്എഫ്ഐ  വിജയിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ഫ്രട്ടേണിറ്റി, ഡിഎസ്എ, എഐഎസ്എ സംഘം ക്യാമ്പസിൽ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമാണ് യൂണിയൻ ഓഫീസ് ആക്രമണം. അക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ ക്യാമ്പസിൽ  പ്രകടനം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top