24 April Wednesday

മഹിളാ അസോസിയേഷൻ *സ്‌ത്രീ കൂട്ടായ്‌മ 14ന്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

മലപ്പുറം
സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികാഘോഷ ഭാഗമായി "പൊരുതാം നമുക്ക് വിവേചനങ്ങളില്ലാത്ത ഇന്ത്യക്കായി' എന്ന  മുദ്രാവാക്യമുയർത്തി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി 14ന്‌ തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ  സ്‌ത്രീ കൂട്ടായ്‌മ സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വൈകിട്ട്‌ നാലുമുതൽ രാത്രി 12 വരെയാണ്‌ ചടങ്ങ്‌. നർത്തകി വി പി മൻസിയയുടെ നൃത്തത്തോടെ ആരംഭിക്കുന്ന പരിപാടി  സ്‌പീക്കർ എം ബി രാജേഷ്‌ ഉദ്‌ഘാടനംചെയ്യും. മന്ത്രിമാരായ ഡോ. ആർ ബിന്ദു, വി അബ്ദുറഹ്മാൻ, ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളായ നഞ്ചിയമ്മ (ഗായിക), അപർണാ ബാലമുരളി (നടി), നിലമ്പൂർ ആയിഷ എന്നിവർ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച  മുപ്പതോളം വനിതകളെ ആദരിക്കും. സംഗമത്തിൽ ആയിരത്തിലേറെ മഹിളകൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ  മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. കെ പി സുമതി, ജില്ലാ സെക്രട്ടറി വി ടി സോഫിയ, പ്രസിഡന്റ്‌  ഇ സിന്ധു, ട്രഷറർ കെ റംല എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top