29 March Friday
എൽഡിഎഫ്‌ സർക്കാർ വാർഷികം

ജനകീയോത്സവത്തിന് *തിരക്കേറുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

തിരൂർ
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം' മെഗാ എക്സിബിഷന് തിരക്കേറുന്നു. തിരൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും തിരൂർ എസ്എസ്എം പോളിടെക്‌നിക് കോളേജിലും നടക്കുന്ന പ്രദർശന–-വിപണന–-ഭക്ഷ്യ മേള ജനകീയ പങ്കാളിത്തംകൊണ്ട്‌ ശ്രദ്ധേയമാണ്‌. സർക്കാർ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കിയും ആകർഷകമായ കാഴ്ചകൾ ഒരുക്കിയുമാണ് മേള ജനശ്രദ്ധ ആകർഷിക്കുന്നത്.
രുചിവൈവിധ്യങ്ങളുടെ കലവറ ഒരുക്കി കുടുംബശ്രീയും ഫിഷറീസും മേളയുടെ മുഖ്യ ആകർഷണമായി. വേനൽചൂടിൽനിന്ന് ആശ്വാസം പകർന്ന്  ട്രാൻസ്‌ജെൻഡേഴ്‌സ് വിഭാഗത്തിന്റെ ‘പവർകൂൾ ജ്യൂസ്' സ്റ്റാളും  മേളയിൽ താരമാവുന്നുണ്ട്. കാണികളിൽ കൗതുകം നിറച്ച് ജില്ലാ പൊലീസിന്റെ ശ്വാന സേനയായ കെ നയൻ സ്‌ക്വാഡിന്റെ ഡോഗ് ഷോയും ശ്രദ്ധേയമാണ്‌. കാലിക പ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച ചെയ്ത് സെമിനാറുകളും രണ്ടാം ദിനത്തെ കൂടുതൽ ആവേശത്തിലാക്കി. വനിതാ ശിശു വികസന വകുപ്പ്  ‘സ്ത്രീ സുരക്ഷ -തൊഴിലിടങ്ങളും പൊതു ഇടങ്ങളും', ‘കുട്ടികളുടെ സുരക്ഷ-പൊതുസമൂഹത്തിന്റെ പങ്ക്' എന്നീ വിഷയങ്ങളിൽ സെമിനാറുകളും ഉണ്ടായി. കനൽ തിരുവാലിയുടെ നാടൻപാട്ടും  ഉത്തർപ്രദേശിലെ ഭാവന ദീക്ഷിതും സംഘവും അവതരിപ്പിച്ച ഉത്തരേന്ത്യൻ സംഗീതനൃത്തവും മേളയ്‌ക്ക്‌ ദൃശ്യവിരുന്നായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top