19 April Friday

കനോലി പ്ലോട്ടിലേക്ക് ജങ്കാർ സർവീസ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

കനോലി പ്ലോട്ടില്‍ ചാലിയാര്‍ കടവിലെത്തിയ ജങ്കാര്‍

 
നിലമ്പൂർ
ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കനോലി പ്ലോട്ടിലേക്ക് ജങ്കാർ യാത്ര തുടങ്ങി.  2019ലെ പ്രളയത്തിൽ കനോലി തേക്ക് തോട്ടത്തിലേക്ക് ചാലിയാറിനുകുറുകെ സ്ഥാപിച്ച തൂക്കുപാലം ഒലിച്ചുപോയതിനെ തുടർന്ന് പുഴകടന്നുള്ള പ്രവേശനം നിർത്തിവച്ചിരുന്നു. കോവിഡ് കുറഞ്ഞ പശ്ചാത്തലത്തിലാണ് ജങ്കാർ സർവീസിന് തുടക്കം കുറിച്ചത്. 
വനം വകുപ്പിന്റെ  നേതൃത്വത്തിലാണ്  സർവീസ് നടത്തുന്നത്. ജങ്കാറിൽ ഒരേസമയം 30 പേർക്ക് യാത്രചെയ്യാനാകും. മുതിർന്നവർക്ക് 80 രൂപയും കുട്ടികൾക്ക് 35 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവേശന സമയം. കുറഞ്ഞ ചെലവിൽ ജങ്കാർ യാത്ര വിനോദസഞ്ചാരികൾക്ക് പുത്തൻ അനുഭവമാകുമെന്ന് നോർത്ത് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top