24 April Wednesday

മഹിളാ സംഗമത്തിന് ഒരുങ്ങി തിരൂർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

മഹിളാ സംഗമത്തിന്റെ ഭാഗമായി തിരൂർ ടൗണിൽ 
പോസ്റ്റർ പ്രചാരണം നടത്തുന്നു

തിരൂർ
"പൊരുതാം നമുക്ക് വിവേചനങ്ങളില്ലാത്ത ഇന്ത്യക്കായി'  മുദ്രാവാക്യമുയർത്തി   അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ  തിരൂരിൽ നടത്തുന്ന സംസ്ഥാന  സ്വാതന്ത്ര്യദിന മഹിളാ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ചാണ്‌ സംഗമം. 
14ന്  വൈകിട്ട് നാലുമുതൽ രാത്രി 12.30 വരെ തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിലാണ്  ആയിരത്തിലേറെ മഹിളകൾ ഒത്തുകൂടുക. സംഗമം  സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനംചെയ്യും. ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളായ നടി അപർണ ബാലമുരളി, ഗായിക നഞ്ചിയമ്മ എന്നിവർ മുഖ്യാതിഥികളാകും. മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ്‌  പി കെ ശ്രീമതി, സംസ്ഥാന-–-ജില്ലാ നേതാക്കൾ, കലാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
പ്രചാരണത്തിന്റെ ഭാഗമായി മഹിളാ അസോസിയേഷൻ തിരൂർ ഏരിയാ കമ്മിറ്റി  തിരൂർ നഗരത്തിൽ പോസ്റ്റർ പ്രചാരണം നടത്തി. പൂങ്ങോട്ടുകുളംമുതൽ തിരൂർ ടൗൺവരെ നടത്തിയ പോസ്റ്റർ പ്രചാരണത്തിന് അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഗീത പള്ളിയേരി, ഏരിയാ പ്രസിഡന്റ്‌  സി പി റംല, സെക്രട്ടറി എം ഇ വൃന്ദ, ടി വി ലത, എൻ കെ തങ്കം, രജനി മുല്ലയിൽ, വി സത്യവതി എന്നിവർ നേതൃത്വം നൽകി. സംഗമത്തിനായി വിവിധ യൂണിറ്റുകളിൽനിന്ന്‌ ശേഖരിച്ച ഫണ്ട്  കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കെ പി സുമതി, ജില്ലാ സെക്രട്ടറി വി ടി സോഫിയ എന്നിവർ ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top