25 April Thursday

കവളപ്പാറ ദുരന്തം; 3 പേരുടെ ധനസഹായം ഈ ആഴ്ച നല്‍കും

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

 

എടക്കര
കവളപ്പാറ ദുരന്തത്തിൽ മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങൾക്കുള്ള സര്‍ക്കാര്‍ ധനസഹായം ഈ ആഴ്ച കൈമാറും. ഈ കുടുംബങ്ങളുടെ അവകാശ തര്‍ക്കമാണ് ധനസഹായം കൈമാറല്‍ വൈകിപ്പിച്ചത്. ഇവരുടെ ബന്ധുക്കളുമായി റവന്യൂ അധികൃതർ നിരന്തരം ചർച്ച നടത്തിയും നിയമ സഹായം നല്‍കിയുമാണ് തുക കൈമാറാനുള്ള നടപടി പൂർത്തീകരിച്ചത്. നാല് ലക്ഷം വീതമാണ് കൈമാറുക.  
കവളപ്പാറയില്‍ 2019 ആഗസ്ത് എട്ടിനുണ്ടായ മലയിടിച്ചിലിൽ 59 പേരാണ് മരണപ്പെട്ടത്. ദുരന്തം നടന്ന് ഒരു മാസത്തിനകം 30 കുടുംബങ്ങൾക്ക് നാല് ലക്ഷം വീതം സർക്കാര്‍ ധനസഹായം നൽകി. തുടർന്നുള്ള മാസങ്ങളിൽ ബാക്കിയുള്ള കുടുംബത്തിനും തുക കൈമാറിയിരുന്നു.
നിലമ്പൂർ താലൂക്കില്‍ കഴിഞ്ഞ പ്രളയകാലത്ത് 65 പേരാണ് മരിച്ചത്. കവളപ്പാറയിൽ 59,  വഴിക്കടവ് ആനമറിയിൽ രണ്ട്,  കരുളായ്, ചോക്കാട് പഞ്ചായത്തിൽ ഒരോരുത്തര്‍, പോരൂരിൽ ഒന്ന്, വണ്ടൂരിൽ ഒരാളുമാണ് മരിച്ചത്. 
62 പേരുടെ കുടുംബത്തിനും തുക കൈമാറിയിരുന്നു. മൂന്ന് പേർക്കുകൂടി നൽകുന്നതോടെ ധനസഹായ വിതരണം പൂർത്തിയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top