25 April Thursday

കടൽക്ഷോഭത്തിൽ വള്ളംമറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

താനൂരിൽ തിരമാലയിൽപ്പെട്ട് മറിഞ്ഞ 
തോണി

 താനൂർ

കടൽക്ഷോഭത്തിൽ  വള്ളംമറിഞ്ഞു. ചീരാൻ കടപ്പുറം സ്വദേശി എ പി ഷാഫിയുടെ ഉടമസ്ഥതയിലുള്ള നാടൻ വള്ളമാണ് താനൂർ ഹാർബറിനുസമീപം മറിഞ്ഞത്‌.  മീനുമായി വരുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട്‌ ശനി രാവിലെ 8.40നാണ്‌ അപകടം. എൻജിൻ, വല, അനുബന്ധ ഉപകരണങ്ങൾ എന്നിവ കടലിൽ മുങ്ങിപ്പോയി.  നാല് തൊഴിലാളികളെയും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ റസ്ക്യൂ ഗാർഡുമാരും ചേർന്ന് രക്ഷപ്പെടുത്തി. മറിഞ്ഞ തോണി കരക്കെത്തിക്കാൻ കഴിഞ്ഞില്ല. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top