19 April Friday

കരിപ്പൂരിൽ 766 ഗ്രാം സ്വർണവുമായി 
യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022
കരിപ്പൂർ
കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിൽനിന്ന്‌ പുറത്തുകടത്തിയ സ്വർണം കരിപ്പൂർ പൊലീസ് പിടികൂടി. 766 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. വടകര നാദാപുരം റോഡ് രായരംങ്ങോട്ട് ചെട്ടിവയലിൽ മുൻഷിദ് (26)ആണ്  പിടിയിലായത്. ബഹറൈനിൽനിന്ന്‌ ഗൾഫ് എയർ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിച്ചുവച്ചാണ്‌  സ്വർണം കൊണ്ടുവന്നത്‌. മുൻഷിദിനെ സ്വീകരിക്കാനെത്തിയ താമരശേരി തച്ചംപൊയിൽ ഹബീബുറഹ്മാൻ (40), എരോട്ട് കുളങ്ങര ഇ കെ അബ്ദുൾ റഷീദ്  (24) എന്നിവരെയും കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച കാറും 50,000 രൂപയും രണ്ട് പാസ്പോർട്ടും നാലു മൊബൈൽ ഫോണുകളും പിടികൂടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top