25 April Thursday

മാധ്യമങ്ങളുടെ കള്ളപ്രചാരണം തള്ളിക്കളയണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021

 മലപ്പുറം

പാർടി പ്രവർത്തകരിലും അനുഭാവികളിലും ആശയക്കുഴപ്പമുണ്ടാക്കാൻ മാധ്യമങ്ങൾ നടത്തുന്ന കള്ളപ്രചാരണം തള്ളിക്കളയണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. പൊന്നാനി ഏരിയാ സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം നേതാക്കളും പ്രവർത്തകരും ബഹിഷ്‌കരിച്ചുവെന്ന് ചില മാധ്യമങ്ങളിൽവന്ന വാർത്ത വസ്‌തുതാവിരുദ്ധമാണ്‌. ഇരുന്നൂറിലധികം പേർ പങ്കെടുത്ത യോഗത്തെക്കുറിച്ചാണ്‌ തെറ്റായ പ്രചാരണം നടത്തിയത്‌. ഏരിയാ സമ്മേളനം നടക്കേണ്ട പൊന്നാനി നഗരം പ്രദേശത്തെ പ്രധാന പ്രവർത്തകരെല്ലാം യോഗത്തിൽ പങ്കെടുത്തു. ബ്രാഞ്ച്‌ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന ചില ഏരിയാ കമ്മിറ്റിയംഗങ്ങൾക്ക്‌ യോഗത്തിൽ പങ്കെടുക്കാനായില്ല. ഈ വസ്‌തുതകൾ വളച്ചൊടിച്ചൊണ്‌ വ്യാജ വാർത്ത  പ്രചരിപ്പിക്കുന്നത്‌. ചില മാധ്യമങ്ങൾ തുടർച്ചയായി നടത്തുന്ന ഇത്തരം കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന്‌ ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top