13 September Saturday

5 കിലോ കഞ്ചാവുമായി യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

അഞ്ച്‌ കിലോ കഞ്ചാവുമായി പിടിയിലായ കൽക്കട്ട സ്വദേശി സൈഫുദ്ദീൻ

തിരൂർ
അഞ്ച്‌ കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ   തിരൂർ എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി  രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിൽ  അറസ്റ്റുചെയ്തു. തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും കൽക്കട്ട സ്വദേശി സൈഫുദ്ദീൻ (23)ആണ്‌ പിടിയിലായത്‌. 
 ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. കൊൽക്കത്തയിൽനിന്നും 40,000 രൂപക്ക് വാങ്ങി കോഴിക്കോട് എത്തിച്ച്‌ ചില്ലറ വില്‍പ്പന നടത്താനായിരുന്നു ശ്രമം. മുമ്പും  ഇതേ രീതിയിൽ കഞ്ചാവ് കടത്തി കൊണ്ടുവന്നിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. പരിശോധനയിൽ  ആർപിഎഫ് എസ്ഐ സുനിൽകുമാർ, എഎസ് ഐ അജി, കോൺസ്റ്റബിൾ ബാബു, പ്രിവന്റീവ് ഓഫീസർ  രവീന്ദ്രനാഥ്,  ഐബി പ്രിവന്റീവ് ഓഫീസർ രാജേഷ്‌കുമാർ, സിഇഒമാരായ പ്രമോദ്, അബിൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top