26 April Friday

ഹജ്ജ് ; ശനിയാഴ്ച 4 സർവീസ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023
കരിപ്പൂർ
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്രതിരിക്കുന്ന തീർഥാടകർക്കായി  ശനിയാഴ്ച നാല് വിമാനങ്ങൾ സർവീസ് നടത്തും. 848 പേർ യാത്രതിരിക്കും. കരിപ്പൂരിൽനിന്ന്‌ പുലർച്ചെ 4.20ന് ഐഎക്സ് 3029, രാവിലെ 8.25ന് ഐഎക്സ് 3021, വൈകിട്ട്‌ 6.25ന് ഐഎക്സ് 3025 നമ്പർ വിമാനങ്ങളും കൊച്ചിയിൽനിന്ന്‌ പകൽ 11.30ന് സൗദി എയർലൈൻസിന്റെ എസ് വി 3738 നമ്പർ വിമാനവുമാണ് സർവീസ് നടത്തുക. നാല് വിമാനങ്ങളിലും വനിതാ തീർഥാടകരാണ് പുറപ്പെടുക. കരിപ്പൂരിൽനിന്നുള്ള വിമാനങ്ങളിൽ 145 പേർവീതവും നെടുമ്പാശേരിയിൽനിന്നുള്ള വിമാനത്തിൽ 413 പേരുമാണ് യാത്രതിരിക്കുക. കരിപ്പൂരിൽനിന്ന്‌ വെള്ളിയാഴ്ചവരെ നാല് വിമാനങ്ങൾ വനിതാ തീർഥാടകർക്കുമാത്രമായി സർവീസ് നടത്തി.  
പറന്നത് 
4  വിമാനങ്ങൾ 
കരിപ്പൂർ
ഹജ്ജ്‌ തീർഥാടകരെയും വഹിച്ച് വെള്ളിയാഴ്ച നാല് വിമാനങ്ങൾ പറന്നു. കരിപ്പൂരിൽനിന്ന്‌ മൂന്ന്‌ വിമാനങ്ങളും കൊച്ചിയിൽനിന്ന്‌ ഒരു വിമാനവുമാണ് സർവീസ് നടത്തിയത്. കരിപ്പൂരിൽനിന്ന്‌ പുലർച്ചെ 4.20, രാവിലെ 9.35, വൈകിട്ട്‌ 6.35 എന്നീ സമയങ്ങളിലാണ് വിമാനങ്ങൾ പുറപ്പെട്ടത്. മൂന്ന് വിമാനങ്ങളിലും പൂർണമായും വനിതകളായിരുന്നു.  കൊച്ചിയിൽനിന്ന്‌  പകൽ 11.32ന് പുറപ്പെട്ട എസ് വി 3738 നമ്പർ വിമാനത്തിൽ 215 പുരുഷന്മാരും 198 സ്ത്രീകളുമാണ് യാത്രചെയ്‌തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top