25 April Thursday

കൂടുതൽ കരുത്തോടെ തെലങ്കാനയിലേക്ക്‌

സ്വന്തം ലേഖികUpdated: Friday Dec 9, 2022

എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളന പതാക ജാഥയ്ക്ക് മലപ്പുറം ഗവ. കോളേജിൽ നൽകിയ സ്വീകരണം

മലപ്പുറം 

തെലങ്കാനയിൽ 13മുതൽ 16വരെ നടക്കുന്ന എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളന നഗരിയിലേക്കുള്ള പതാകജാഥയ്‌ക്ക്‌ മലപ്പുറത്ത്‌ ആവേശകരമായ വരവേൽപ്പ്. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കെ എം സച്ചിൻദേവ് ക്യാപ്റ്റനും വൈസ് പ്രസിഡന്റ് വി എ വിനീഷ് വൈസ്‌ ക്യാപ്‌റ്റനുമായ ജാഥയ്‌ക്ക്‌ മലപ്പുറം ഗവ. കോളേജിലാണ്‌ സ്വീകരണം നൽകിയത്‌. ഇടുക്കി പൈനാവ്‌ ഗവ. എൻജിനിയറിങ്‌ കോളേജിൽ ധീരജ്‌ രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ്‌ പതാക കൊണ്ടുവരുന്നത്‌. 
സംസ്ഥാന വൈസ് പ്രസിഡന്റ് എ എ അക്ഷയ് ആണ്‌ ജാഥാ മാനേജർ.  സ്വീകരണയോഗത്തിൽ ജില്ലാ പ്രസിഡന്റ് എൻ ആദിൽ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം ആദർശ് എം സജി, ജാഥാ മാനേജർ എ എ അക്ഷയ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ ഹരിമോൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ഷിഹാബ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ആയിഷ ഷഹ്‌മ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം സജാദ് സ്വാഗതവും ജാഥാ വൈസ് ക്യാപ്റ്റൻ വി എ വിനീഷ് നന്ദിയും പറഞ്ഞു.
ജില്ലയിലെ സ്വീകരണത്തിന്‌ ശേഷം കോഴിക്കോട്ടെത്തിയ ജാഥയെ അശോകപുരം ജങ്‌ഷനിൽ നൂറുകണക്കിന്‌ വിദ്യാർഥികൾ വരവേറ്റു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top