25 April Thursday

വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
മലപ്പുറം
വൈദ്യുതി വിതരണ രംഗം കുത്തകകൾക്ക് കൈമാറുന്ന വൈദ്യുതി ഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന വൈദ്യുതി വകുപ്പ് ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിലും യൂണിറ്റ് കേന്ദ്രങ്ങളിലും എൻജിഒ യൂണിയൻ പ്രകടനം നടത്തി. 
മലപ്പുറത്ത് വിവിധ കേന്ദ്രങ്ങളിലായി യൂണിയൻ ജില്ലാ പ്രസിഡന്റ് വി കെ രാജേഷ്, ഇ വി ചിത്രൻ, എൻ കെ ശിവശങ്കരൻ, പി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. 
പൊന്നാനിയിൽ പി കെ സുഭാഷ്, കെ പി അരുൺലാൽ. തിരൂരിൽ വി പി സിനി, എം പി വൽസരാജ്, കെ ജി ഹാഷ്മി, എടയൂരിൽ കെ വി അനൂപ്‌ സുന്ദർ, തിരൂരങ്ങാടിയിൽ പി ബിനു, 
ടി നിധിൻ, എ ശ്രീധരൻ, പി അഭയ്ദേവ്, പി സാംകുമാർ, കൊണ്ടോട്ടിയിൽ സന്തോഷ് തേറയിൽ, എ പി രാജൻ, കൃഷ്ണൻ പാറപ്പുറത്ത്, മഞ്ചേരിയിൽ സരിത തറമ്മൽപറമ്പ്, കെ ജിതേഷ്‌കുമാർ, സന്തോഷ് ഇല്ലിക്കൽ, എം അനുരഞ്ജ്, പെരിന്തൽമണ്ണയിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി വേണുഗോപാൽ, എം ശശികുമാർ, സി ടി വിനോദ്, നിലമ്പൂരിൽ കെ വേദവ്യാസൻ, എം ശ്രീനാഥ്, കെ അനീഷ്, ലിജോ ജോസഫ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top