24 April Wednesday

സിപിഐ എം അനുസ്‌മരണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

കവളപ്പാറ ദുരന്തത്തിന്റെ മൂന്നാം വാർഷിക ദിനത്തിൽ സിപിഐ എം നടത്തിയ അനുസ്മരണം ജില്ലാ സെക്രട്ടറിയറ്റംഗം ഇ ജയൻ ഉദ്ഘാടനംചെയ്യുന്നു

 

എടക്കര
കവളപ്പാറ ദുരന്തത്തിന്റെ മൂന്നാം വാർഷിക ദിനത്തിൽ സിപിഐ എം പോത്ത്കല്ല് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. കവളപ്പാറ ദുരന്തസ്ഥലത്ത്‌ നടത്തിയ അനുസ്‌മരണം ജില്ലാ സെക്രട്ടറിയറ്റംഗം ഇ ജയൻ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി പി വി രാജു അധ്യക്ഷനായി. സിപിഐ എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ എം  പോത്ത്കല്ല് ലോക്കൽ കമ്മിറ്റി അംഗവും 30 വർഷത്തോളം കവളപ്പാറ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സി ശ്രീധരൻ ഉൾപ്പെടെ 59 പേരാണ് ദുരന്തത്തിൽ മരിച്ചത്. ഏരിയാ കമ്മിറ്റി അംഗങ്ങളായ പി സെഹീർ, പി മോഹനൻ, മുസ്തഫ പാക്കട, പോത്ത്കല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷെറോണ റോയി എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റിയംഗം ജമാലുദ്ദീൻ കവളപ്പാറ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി കെ പി ജോർജ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top