29 March Friday
തപാല്‍ മേഖലയുടെ സ്വകാര്യവല്‍ക്കരണം

ദേശവ്യാപക പണിമുടക്കിന് എഫ്എസ്ഇടിഒ ഐക്യദാര്‍ഢ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

എഫ്എസ്ഇടിഒ മലപ്പുറം ഹെഡ്പോസ്റ്റോഫീസിലേക്ക് നടത്തിയ പ്രകടനം

 
മലപ്പുറം
കേന്ദ്രസർക്കാർ തപാൽ മേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ രാജ്യത്തെ തപാൽജീവനക്കാർ നടത്തുന്ന ദേശവ്യാപക പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും തപാൽ ഓഫീസുകൾക്കുമുമ്പിൽ ഐക്യദാർഢ്യ പ്രകടനം നടത്തി. 
പൊതു ഉടമസ്ഥതയിലുള്ള തപാൽ മേഖലയും സ്വകാര്യ കുത്തക മുതലാളിമാർക്ക് നൽകുന്നതിനാണ് കേന്ദ്രസർക്കാർ തയ്യാറായിരിക്കുന്നത്. വകുപ്പിനെ ആറ് വിഭാഗങ്ങളായി തിരിച്ചാണ് സ്വകാര്യവൽക്കരണം. സർക്കാർ വകുപ്പുകൾക്കുവേണ്ടിയുള്ള തപാൽ സേവനവും അവസാനിപ്പിക്കുകയാണ്. ഇതിനെതിരെയാണ് രാജ്യത്തെ തപാൽ വകുപ്പ് ജീവനക്കാർ ദേശവ്യാപകമായി പണിമുടക്കുന്നത്. ഐക്യദാർഢ്യ പ്രകടനത്തിനുശേഷം മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിനുമുമ്പിൽ നടന്ന യോഗം കെഎസ്ടിഎ സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ വിജയകുമാർ, കെജിഒഎ ജില്ലാ പ്രസിഡന്റ് എൻ മുഹമ്മദ്അഷ്റഫ്, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി മനേഷ് എൻ കൃഷ്ണ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top