26 April Friday

കരിപ്പൂരിൽ സ്വർണവുമായി ശുചീകരണ 
തൊഴിലാളി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
കരിപ്പൂർ
വിമാനത്താവളത്തിലെ ഇന്റർനാഷണൽ ടെർമിനലിന്റെ ശുചിമുറിയിൽ സ്വർണം ഒളിപ്പിക്കുന്നതിനിടെ ശുചീകരണ തൊഴിലാളിയെ എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ്‌ വിഭാഗം പിടികൂടി.  മലപ്പുറം കൊളക്കുത്ത് ചാലിൽ കുറ്റിക്കാട്ടിൽ കാരാട് വീട്ടിൽ കെ സൈനുൽ ആബിദ് (27)ആണ്  പിടിയിലായത്‌.  ഇയാളിൽനിന്ന്‌ 1.68 കിലോഗ്രാം സ്വർണം പിടിച്ചു. 81 ലക്ഷത്തോളം രൂപ വരുന്നതാണിത്‌. വിമാനത്തിൽ വന്ന യാത്രക്കാരൻ കൈമാറിയ സ്വർണം  ഒളിച്ചുവയ്‌ക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top