25 April Thursday
ജയിലിൽനിന്ന്‌ ജീവിതത്തിലേക്ക്‌

നന്ദി; പ്രിയനാടിനോട്‌

സ്വന്തം ലേഖകൻUpdated: Friday Jun 9, 2023

ദിവേഷ്‌ലാൽ

മേലാറ്റൂർ
കൈവിട്ടുപോയ ജീവിതപ്പച്ച വീണ്ടുകിട്ടുമ്പോൾ നാടിന്‌ നന്ദിപറയുകയാണ്‌ പട്ടിക്കാട് വലമ്പൂര്‍ സ്വദേശി കളപ്പാറ ദിവേഷ്‌ലാല്‍ (കുട്ടൻ–--33). ഖത്തറിലെ ജയിലിൽ പ്രതീക്ഷയുടെ വിളക്കുമായെത്തിയത്‌ നാട്ടുകാരും സുഹൃത്തുക്കളുമാണ്‌. 
നിര്‍ത്തിയിട്ട വാഹനം പിന്നോട്ടുനീങ്ങി ഈജിപ്തുകാരൻ മരിച്ച കേസിലാണ് ദിവേഷ്‌ലാല്‍ ജയിലിലായത്‌. പുറത്തിറങ്ങണമെങ്കിൽ ഇയാളുടെ കുടുംബത്തിന്‌ വലിയതുക നഷ്‌ടപരിഹാരം നൽകണമായിരുന്നു. പണംകണ്ടെത്താൻ നാടും പ്രവാസി സംഘടനകളും കൈകോർത്തു. 46 ലക്ഷം രൂപ ദയാധനം കൈമാറിയാണ്‌ ദിവേഷിന് നാട്ടിലെത്താൻ അവസരമൊരുക്കിയത്‌.
ദിവേഷ്‌ ലാലിനെ മോചിപ്പിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു. പി അബ്ദുൾ ഹമീദ് എംഎൽഎ ചെയര്‍മാനും അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ സഈദ കൺവീനറായുമാണ്‌ കമ്മിറ്റിയുണ്ടാക്കിത്‌.
ഖത്തറിലെ പ്രവാസി കൂട്ടായ്‌മ 26 ലക്ഷം സമാഹരിച്ചു. നാട്ടുകാരും കുടുംബവും ചേർന്ന് ബാക്കി തുകയും കണ്ടെത്തി. നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണനും ഇടപെട്ടു.  ദിവേഷ്‌ തിരികെയെത്തിയതോടെ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി ചിലർ നടത്തിയ പ്രചാരണം നാട്ടുകാരെ ഏറെ ചൊടിപ്പിച്ചു. ദിവേഷ്‌ലാലിന്റെ മോചനത്തിന്‌ ഇടപെട്ടത്‌ തങ്ങളെന്ന്‌ വരുത്തിത്തീർത്ത്‌ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ നീക്കത്തിൽ ജനകീയ കമ്മിറ്റിയിലെ ഭൂരിഭാഗം പേർക്കും നാട്ടുകാർക്കും പ്രതിഷേധമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top