15 September Monday

തെരഞ്ഞെടുപ്പ്‌ സാമഗ്രികൾക്ക്‌ സ്ഥിരം കെട്ടിടമായി

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

സിവിൽ സ്‌റ്റേഷനിൽ നിർമിച്ച ഇവിഎം, വിവി പാറ്റ് വെയർഹൗസ്‌ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഉദ്‌ഘാടനംചെയ്യുന്നു

മലപ്പുറം
തെരഞ്ഞെടുപ്പിനുമുമ്പ്‌ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയ്‌ക്കും  ഇവിഎം, വിവി പാറ്റ് യന്ത്രങ്ങൾ സൂക്ഷിക്കാനും സ്ഥിരം കെട്ടിടമായി. സിവിൽ സ്റ്റേഷനിലാണ് ഇവിഎം, വിവി പാറ്റ് വെയർഹൗസ്. വിവിധയിടങ്ങളിലായി വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ഥിതി ഇനിയുണ്ടാകില്ല. 
മൂന്ന് നിലകളിലായി 1899 ചതുരശ്ര മീറ്ററുള്ള കെട്ടിടത്തിന് ഏഴ് കോടി രൂപയാണ് ചെലവ്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണച്ചുമതല. അഗ്‌നിരക്ഷാ സംവിധാനം, ലിഫ്റ്റ്, ജനറേറ്റർ, നിരീക്ഷണ കാമറ തുടങ്ങി സുരക്ഷാ സംവിധാനങ്ങളുണ്ട്‌. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വെയർഹൗസ്‌ ഉദ്‌ഘാടനംചെയ്‌തു. കലക്ടർ വി ആർ പ്രേംകുമാർ അധ്യക്ഷനായി. എഡിഎം എൻ എം മെഹറലി, ഡെപ്യൂട്ടി കലക്ടർമാരായ കെ ലത, എ രാധ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ വെയർഹൗസുകൾ ഓൺലൈനായും ഉദ്‌ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top