26 April Friday

ഒരേമനസ്സായി പടർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

കെ സുബ്രഹ്മണ്യൻ

‘‘അവകാശസംരക്ഷണത്തിന്‌ ജീവനക്കാർ ഒന്നിച്ച്‌ നടത്തിയ പോരാട്ടത്തിന്റെ ആവേശം ഇന്നും ഇരമ്പുന്നു. പെരിന്തൽമണ്ണയിലെ തൊഴിലാളികൾ ഉൾപ്പെടെ വലിയ ജനകീയ പിന്തുണ ഞങ്ങൾക്കുണ്ടായിരുന്നു’’–-50 വർഷം പിന്നിട്ട ഐതിഹാസിക സമരത്തിന്റെ ഓർമയിൽ നിറഞ്ഞ്‌  കെ സുബ്രഹ്മണ്യൻ.
‘‘1957ലാണ്‌ കോടതി ജീവനക്കാരനായത്‌. 16 വർഷത്തെ സർവീസ്‌ കഴിഞ്ഞപ്പോഴാണ്‌ സമരം. സമരത്തിന്റെ ഡിഫൻസ്‌ കമ്മിറ്റി കൺവീനറായിരുന്നു. അറസ്റ്റ്‌  ചെയ്‌തവരെ  ജാമ്യത്തിലെടുക്കുക, കേസ്‌ നടത്തുക തുടങ്ങിയ വലിയ ഉത്തരവാദിത്വം. പണിമുടക്കിന്റെ ഭാഗമായ ജീവനക്കാർ ഭൂരിഭാഗം പേരും സസ്‌പെൻഷനിലായി. ചിലർ അറസ്റ്റിലായി. എന്നെയും സസ്‌പെന്‍ഡ്ചെയ്‌തു. അറസ്റ്റുംവരിച്ചു. 
സമര പോരാളികൾക്കായി കഞ്ഞി ക്യാമ്പ്‌ ഉണ്ടായിരുന്നു. പോളിയിലെ പാചകക്കാരായ കുട്ടികൃഷ്ണൻനായർ, കുഞ്ഞിമാളുഅമ്മ, കാമ്പലത്ത്‌ മാളു എന്നിവരാണ്‌  ഭക്ഷണം തയ്യാറാക്കിയത്‌. യുവജന പ്രവർത്തകനായ  ഒ പി മുഹമ്മദാലിയും ഒപ്പമുണ്ടായിരുന്നു’’–- സുബ്രഹ്മണ്യൻ പറഞ്ഞു. 1992 ആഗസ്ത്‌  31ന്  മഞ്ചേരി കോടതിയിൽ ശിരസ്താദാറായി വിരമിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top