19 April Friday

വയനാട് കാണാം, 
കെഎസ്ആർടിസി ബസിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

 നിലമ്പൂർ

നിലമ്പൂരിൽനിന്ന് ഇനി കെഎസ്ആർടിസി ബസിൽ വയനാട്ടിലേക്ക് ഉല്ലാസയാത്ര പോകാം. നിലമ്പൂർ ഡിപ്പോയുടെ ആദ്യ ഉല്ലാസയാത്ര ശനിയാഴ്ച തുടങ്ങും. താമരശ്ശേരി ചുരംവഴി വയനാട്ടിലെത്തുന്ന യാത്രയിൽ പൂക്കോട് തടാകം, ബാണാസുരസാഗർ ഡാം, കർലാട് തടാകം, ടീ മ്യൂസിയം തുടങ്ങിയ കേന്ദ്രങ്ങളിലെ കാഴ്ചകൾ കാണാം. ഒരാൾക്ക് നാലുനേരം ഭക്ഷണം അടക്കം 1000 രൂപയാണ് നിരക്ക്.  മലപ്പുറം, പെരിന്തൽമണ്ണ ഡിപ്പോകളിൽനിന്നും ശനിയാഴ്ച വയാനാട് യാത്ര നടത്തുന്നുണ്ട്. ശനി രാവിലെ അഞ്ചിന് കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിൽനിന്ന് പുറപ്പെട്ട്‌ രാത്രി പത്തോടെ തിരിച്ചെത്തും. നിലമ്പൂർ-–-വയനാട് യാത്രയ്ക്ക് നല്ല പ്രതികരണമാണെന്നും ബുക്കിങ് തുടരുകയാണെന്നും കോ- ഓർഡിനേറ്റർ കെ വി ഗിരീഷ് പറഞ്ഞു. ഫോണ്‍: 04931 223929, 7736582069. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top