മലപ്പുറം
കലാലയങ്ങളിൽ നിറഞ്ഞ ആരവങ്ങളും സ്വീകരണങ്ങളും ഏറ്റുവാങ്ങി എസ്എഫ്ഐ ജില്ലാ ജാഥ ‘ക്യാമ്പസുകളുടെ രാഷ്ട്രീയ ജാഗ്രത’ പര്യടനം തുടരുന്നു. മയക്കുമരുന്നിനും അരാഷ്ട്രീയതയ്ക്കും വർഗീയതയ്ക്കും എതിരെ ക്യാമ്പസുകളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജാഥ പര്യടനം നടത്തുന്നത്.
രണ്ടാംദിവസം തിരൂർ പോളിടെക്നിക് കോളേജ്, തിരൂർ ടിഎംജി കോളേജ്, താനൂർ ഗവ. കോളേജ്, ചേളാരി പോളിടെക്നിക് കോളേജ്, യൂണിവേഴ്സിറ്റി എൻജിനിയറിങ് കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തി.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ എം സജാദ്, ജാഥാ മാനേജർ എൻ ആദിൽ, അംഗങ്ങളായ കെ ഹരിമോൻ, ടി സ്നേഹ, കെ ഷിഹാബ്, വി പി അഭിജിത്ത് എന്നിവർ സംസാരിച്ചു. ജാഥയുടെ ഭാഗമായി എസ്എഫ്ഐ പ്രവർത്തകർ തയ്യാറാക്കിയ കലാ ജാഥയും സ്വീകരണ കേന്ദ്രങ്ങളിൽ അരങ്ങേറി.
ജാഥ തിങ്കളാഴ്ച
വാഴയൂർ സാഫി കോളേജിൽനിന്ന് പര്യടനം തുടങ്ങും. തുടർന്ന് വാഴക്കാട് ഐഎച്ച്ആർഡി, കൊണ്ടോട്ടി ഗവ. കോളേജ്, അരീക്കോട് എസ്എസ് കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..