18 September Thursday

കൂടുതൽ പേരിലേക്ക്‌; 
കൂടുതൽ ആവേശത്തോടെ

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2022
മലപ്പുറം
ജനപക്ഷത്തുനിന്ന്‌ മാധ്യമപ്രവർത്തനം നടത്തുന്ന ദേശാഭിമാനിക്ക്‌ കൂടുതൽ വരിക്കാരെ കണ്ടെത്താനുള്ള പ്രവർത്തനം ജില്ലയിൽ ഊർജിതമായി. ജില്ലയിൽ ഒരുലക്ഷം പേരെ വരിക്കാരാക്കാനുള്ള പ്രവർത്തനമാണ്‌ നടക്കുന്നത്‌. ഏരിയകളിൽ സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങൾമുതൽ ബ്രാഞ്ച്‌ സെക്രട്ടറിമാർവരെയുള്ളവരുടെ യോഗംചേർന്ന്‌ പ്രവർത്തനങ്ങൾ ആസൂത്രണംചെയ്‌തുവരുന്നു. 
മഞ്ചേരി ഏരിയാ പ്രവർത്തക യോഗം സിഐടിയു സെന്ററിൽ ചേർന്നു. അഡ്വ. കെ ഫിറോസ്ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രാധാകൃഷ്ണൻ, ഇ കെ ആയിഷ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി കെ മുബഷീർ സ്വാഗതം പറഞ്ഞു. മഞ്ചേരിയിൽ അടുത്ത ദിവസങ്ങളിൽ ലോക്കലുകൾ കേന്ദ്രീകരിച്ച്‌ ചേർത്ത പത്രങ്ങളുടെ ലിസ്‌റ്റും വരിസംഖ്യയും ഏറ്റുവാങ്ങും. 
ഏരിയ പ്രവർത്തക യോഗം
 വളാഞ്ചേരി ഏരിയാ പ്രവർത്തക യോഗം  വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ   സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി സക്കറിയ ഉദ്‌ഘാടനംചെയ്തു. വി കെ രാജീവ്‌ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ രാമദാസ്, ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ എന്നിവർ സംസാരിച്ചു. എൻ വേണുഗോപാൽ സ്വാഗതവും കെ കെ രാജീവ്‌ നന്ദിയും പറഞ്ഞു.  
മങ്കട, തിരൂർ, പൊന്നാനി ഏരിയാ യോഗങ്ങൾ ശനിയാഴ്‌ച ചേരും. മങ്കട ഏരിയാ യോഗം വൈകിട്ട്‌ അഞ്ചിന്‌ അങ്ങാടിപ്പുറം കല്യാണി ഓഡിറ്റോറിയത്തിലും തിരൂർ യോഗം പകൽ മൂന്നിന്‌ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിലും പൊന്നാനി ഏരിയാ യോഗം രാവിലെ 10നും ചേരും. പെരിന്തൽമണ്ണ ഏരിയാ യോഗം ഞായറാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ അലങ്കാർ ഓഡിറ്റോറിയത്തിലും അരീക്കോട്‌ ഏരിയാ യോഗം തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ അരീക്കോട്‌ ജിം ഓഡിറ്റോറിയത്തിലും ചേരും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top