24 April Wednesday

ആവേശമായി വേനൽതുമ്പി 
ജില്ലാ സംഗമം

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ബാലസംഘം വേനൽതുമ്പി ജില്ലാ സംഗമം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യുന്നു

വേങ്ങര/ കോട്ടക്കൽ
പാടിയും പറഞ്ഞും ആവേശമായി ബാലസംഘം വേനൽതുമ്പി ജില്ലാ സംഗമം. കോട്ടക്കൽ ആമപ്പാറ എയുപി സ്‌കൂളിൽ  തുമ്പികളുടെ പാട്ടും നൃത്തവും ഫ്ലാഷ്‌മോബും അരങ്ങേറി. സംഗമം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു. 
മേയിൽ 400ലധികം വേദികളിൽ ജനങ്ങളുമായി സംവദിച്ച കൂട്ടുകാർ തങ്ങളുടെ അനുഭവങ്ങൾ വേദിയിൽ പങ്കുവച്ചു. 16 ഏരിയകളിൽനിന്നായി തുമ്പികൾ എത്തി. 
ജില്ലാ പ്രസിഡന്റ്‌ ആയിഷ ഷഹ്മ അധ്യക്ഷയായി. സിപിഐ- എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ഏരിയാ സെക്രട്ടറി തയ്യിൽ അലവി, എൻ ആദിൽ, ടി മീനാറാണി, എം മുസമ്മിൽ, ധനഷ് വള്ളിക്കുന്ന്, അമൃത തിരൂർ, അനഘ തിരൂരങ്ങാടി, ഗോപി കുറ്റൂർ എന്നിവർ സംസാരിച്ചു. എൻ പുഷ്പരാജൻ സ്വാഗതവും പി സതീശൻ നന്ദിയും പറഞ്ഞു. എല്ലാ കൂട്ടുകാർക്കും സമ്മാനം വിതരണം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top