27 April Saturday

നിറമേറെ ഭാവലയതാളം

സ്വന്തം ലേഖികUpdated: Monday Aug 8, 2022

കേരള എന്‍ജിഒ യൂണിയന്‍ ജ്വാല കലാകായിക സാംസ്കാരിക സമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ കലോത്സവത്തിൽ തിരുവാതിരക്കളിയിൽ ഒന്നാംസ്ഥാനം നേടിയ പെരിന്തൽമണ്ണ ഏരിയയുടെ ആഹ്ലാദപ്രകടനം

 മലപ്പുറം

ആടിയും പാടിയും അനുകരിച്ചും നിറങ്ങൾ പകർന്നും വേദികൾ കീഴടക്കി സർക്കാർ ജീവനക്കാർ. കേരള എൻജിഒ യൂണിയൻ ജ്വാല കലാകായിക, സാംസ്കാരിക സമിതിയാണ്‌ കോട്ടപ്പടി ഗവ. എൽപി സ്കൂളിൽ ജില്ലാ കലോത്സവം സംഘടിപ്പിച്ചത്‌. മലപ്പുറം ഏരിയ ഓവറോള്‍ ചാമ്പ്യന്‍മാരായി. കലോത്സവം നാടൻപാട്ട് കലാകാരൻ അതുൽ നറുകര  ഉദ്ഘാടനംചെയ്‌തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ വി കെ രാജേഷ്‌ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം എം കെ വസന്ത സംസാരിച്ചു. കെ സി ഹസിലാല്‍ സ്വാഗതവും പി വേണുഗോപാല്‍ നന്ദിയും പറഞ്ഞു. ഭാവം, താളം, ലയം, നിറം എന്നീ നാലു വേദികളിലായിരുന്നു മത്സരം. പെരിന്തല്‍മണ്ണ, നിലമ്പൂർ ഏരിയകൾ രണ്ടും മൂന്നും സ്ഥാനം നേടി. ജില്ലാ സെക്രട്ടറി കെ വിജയകുമാര്‍ സമ്മാനം നൽകി. വിജയികൾ 21ന് കണ്ണൂരിൽ  നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ മാറ്റുരയ്ക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top