06 July Sunday

മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ 
കൂട്ടബലാത്സംഗംചെയ്ത കേസ്; ഒരാള്‍കൂടി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

റിഷാദ് മൊയ്തീന്‍

 

മഞ്ചേരി
മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽപോയ പ്രതി പിടിയിൽ. മഞ്ചേരി മുള്ളമ്പാറ പാറക്കാടൻ റിഷാദ് മൊയ്തീ (28)നെയാണ് കണ്ണൂർ പഴയങ്ങാടിയിൽനിന്ന് മഞ്ചേരി പൊലീസ് പിടികൂടിയത്. കൂട്ടുപ്രതികളായ മഞ്ചേരി മുള്ളമ്പാറ തെക്കുംപുറം വീട്ടിൽ മുഹ്സിൻ (28), മണക്കോടൻ ആഷിക്ക് (25), എളയിടത്ത് വീട്ടിൽ ആസിഫ് (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 
ഒന്നാംപ്രതി മുഹ്സിൻ സമൂഹമാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. സൗഹൃദം നടിച്ച് ഇവരുടെ വീട്ടിലെത്തിയ മുഹ്സിൻ പല തവണയായി അതിമാരക സിന്തറ്റിക് ലഹരി നൽകി ഇവരെ ലഹരിക്ക് അടിമയാക്കി, സുഹൃത്തുക്കളുമൊത്ത് വീട്ടിലെത്തി കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്. റിഷാദ് മൊയ്തീനെ പിടികൂടുന്നതിനായി പൊലീസ് ഇയാളുടെ വീട് വളഞ്ഞിരുന്നു. എന്നാല്‍ മച്ച് പൊളിച്ച് രക്ഷപ്പെട്ടു.  ഇതരസംസ്ഥാനങ്ങളിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു. അടുത്തിടെ കണ്ണൂർ പഴയങ്ങാടിയിൽ എത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് വിവരം ലഭിച്ചു. മഞ്ചേരി സിഐ റിയാസ് ചാക്കീരിയും എസ്‌ഐ ആർ പി സുജിത്തും സംഘവും സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top