29 March Friday

ഗാർഹിക പീഡനം: ഭർത്താവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

 എടക്കര

​ഗാര്‍ഹിക പീഡന കേസ് നിലനില്‍ക്കെ ഭാര്യയെ വീട്ടില്‍ കയറി ഉപദ്രവിച്ച യുവാവ് പിടിയില്‍. വഴിക്കടവ് മണൽപ്പാടം ആലായി നൗഫലി (32)നെയാണ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 
പ്രണയവിവാ​ഹിതരാണ് ഇരുവരും. ഇയാള്‍ നിരന്തരം ഭാര്യയെ  ഉപദ്രവിക്കുന്നത് പതിവായിരുന്നു. ​ഗാര്‍ഹിക പീഡനത്തിന് യുവതി പരാതി നല്‍കി. ഈ കേസ് നിലമ്പൂർ കോടതിയിൽ നടക്കുകയാണ്. ഇതിനിടെയാണ് യുവതിയെ വീണ്ടും ആക്രമിച്ചത്. കോടതി ഉത്തരവ് ലംഘിച്ച് യുവതി താമസിക്കുന്ന വീട് ഇയാളുടെ ഉമ്മയുടെ പേരിലേക്ക് മാറ്റുകയുംചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top