16 April Tuesday

സഹകരണ വകുപ്പ് ജീവനക്കാര്‍ പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

മലപ്പുറം ജോയിന്റ് രജിസ്ട്രാർ ഓഫീസിനുമുന്നിലെ പ്രതിഷേധം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെ സഹകരണ വകുപ്പ് ജീവനക്കാർ എൻജിഒ യൂണിയൻ നേതൃത്വത്തിൽ പ്രകടനം നടത്തി. സഹകരണ സംഘം രജിസ്ട്രാർ ഓഫീസ്, ജോയിന്റ് രജിസ്ട്രാർ ഓഫീസ്, അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് എന്നിവക്കുമുന്നിലായിരുന്നു പ്രതിഷേധം. 
മലപ്പുറം ജോയിന്റ് രജിസ്ട്രാർ ഓഫീസിനുമുമ്പിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ വിജയകുമാർ ഉദ്ഘാടനംചെയ്തു. ആർ രമ്യ, അബ്ദുൾ മുയീസ് മുല്ലപ്പള്ളി എന്നിവർ സംസാരിച്ചു. പി കെ സുഭാഷ്, എം രാജീവ് (പൊന്നാനി), വി പി സിനി, എം പി വത്സരാജ് (തിരൂർ), കെ അബ്ദുൾ അനീഷ്, ടി നിധിൻ, പി സജിത് (തിരൂരങ്ങാടി), സന്തോഷ് കുമാർ തേറയിൽ, സന്തോഷ് ഇല്ലിക്കൽ, ടി പി സരിത, എ ബേബിഗീത (കൊണ്ടോട്ടി), എം ശശികുമാർ, സി ടി വിനോദ് (പെരിന്തൽമണ്ണ), കെ വേദവ്യാസൻ, കെ ഉമേഷ് (നിലമ്പൂർ‌) എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top