25 April Thursday

ദുരവസ്ഥ ജാതിമേല്‍ക്കോയ്മക്കെതിരായ കൃതി: കെ ഇ എന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

കേരള എന്‍ജിഒ യൂണിയന്‍ നടത്തിയ "ദുരവസ്ഥയുടെ ദുരവസ്ഥ' എന്ന വിഷയത്തിൽ കെ ഇ എന്‍ കുഞ്ഞഹമ്മദ് സംസാരിക്കുന്നു

 

മലപ്പുറം
കുമാരനാശാന്റെ ‘ദുരവസ്ഥ’ ജാതിവ്യവസ്ഥക്കെതിരെ ശക്തമായ നിലപാടുയർത്തിപ്പിടിച്ച കൃതി എന്ന നിലയ്ക്കാണ് വായിക്കപ്പെടേണ്ടതെന്ന് കെ ഇ എൻ കുഞ്ഞഹമ്മദ് പറഞ്ഞു. എൻജിഒ യൂണിയൻ ജില്ലാ ലൈബ്രറി സംഘടിപ്പിച്ച “ദുരവസ്ഥയുടെ ദുരവസ്ഥ”   വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആശാന്റെ ദുരവസ്ഥയിൽ സാന്ദർഭികമായി നടത്തിയ ചില പദപ്രയോഗങ്ങൾ അടർത്തിമാറ്റി വർഗീയവൽക്കരിക്കാനാണ് സംഘപരിവാർ ശ്രമം. ഇത് തിരിച്ചറിയാനും പ്രതിരോധിക്കാനും കേരളത്തിലെ മതനിരപേക്ഷ സമൂഹം തയാറാവണം. 1921ൽ നടന്ന മലബാർ വിപ്ലവം സാമ്രാജ്യത്വ ജൻമിത്വ ജാതിമേൽക്കോയ്മാ വിരുദ്ധ പ്രക്ഷോഭമായിരുന്നു. ഇതിനാൽ ദുരവസ്ഥ മലബാർ സമരത്തോട് ചേർന്നുനിൽക്കുന്നു. ഫാസിസവുമായി സന്ധിചെയ്യാനോ സമരസപ്പെടാനോ അല്ല ചെറുത്തുതോൽപ്പിക്കാനാണ് വർത്തമാനകാലം നമ്മോടാവശ്യപ്പെടുന്നതെന്നും കെ ഇ എൻ പറഞ്ഞു. യൂണിയൻ ജില്ലാ സെക്രട്ടറി കെ വിജയകുമാർ, പ്രസിഡന്റ് വി കെ രാജേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top