20 April Saturday

തടസങ്ങൾ നീങ്ങും; സരോജിനിക്കും ഗീതയ്‌ക്കും വീടുയരും

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022
മലപ്പുറം
ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് കോളനിയിലെ രണ്ട് ആദിവാസി കുടുംബങ്ങൾക്ക്‌ വീടൊരുങ്ങും. വീട് നിർമിക്കാൻ ജില്ലാതല കമ്മിറ്റി രൂപീകരിക്കുമെന്ന്  കലക്ടർ വി ആർ പ്രേംകുമാർ അറിയിച്ചു. തുടർന്ന്‌ ചിങ്കക്കല്ല് കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ വനാവകാശ രേഖയ്‌ക്കുള്ള അപേക്ഷകൾ അടിയന്തരമായി പരിഗണിക്കും. 
കോളനിയിലെ ഗീത, സരോജിനി എന്നിവരുടെ വീടുപണിയാണ് പാതിവഴിയിലായിരുന്നത്‌. തറനിർമിച്ച സ്ഥലത്തെച്ചൊല്ലിയുള്ള തർക്കം കാരണം ഒമ്പതുവർഷമായി വീട് നിർമാണം സ്‌തംഭനാവസ്ഥയിലാണ്‌. 
വിഷയം ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ്‌ കലക്ടറുടെ ഇടപെടൽ. ഇരുവർക്കും വനഭൂമിയിൽ ഭൂമി ലഭിക്കാൻ ഭൂരേഖ നൽകാൻ ഊരുകൂട്ടം തീരുമാനിച്ചിരുന്നു. കേന്ദ്ര വനാവകാശ നിയമം (2006) പ്രകാരം ഊരുകൂട്ടത്തിൽനിന്നും കൈവശ രേഖയ്ക്കുള്ള അപേക്ഷകൾ സബ് ഡിവിഷണൽതല കമ്മിറ്റിയിലേക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്മേൽ അന്തിമ തീരുമാനമെടുക്കേണ്ടത് ജില്ലാതല കമ്മിറ്റിയാണ്. കമ്മിറ്റി അടിയന്തരമായി രൂപീകരിച്ച് സർക്കാർ ഉത്തരവാകുമെന്ന്‌ കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top