28 March Thursday

പി പി ജാനകിക്കുട്ടി കവിതാ പുരസ്കാരം; കൃതികൾ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022
പെരിന്തൽമണ്ണ
പുരോഗമനകലാ സാഹിത്യസംഘത്തിന്റെയും  പി പി ജാനകിക്കുട്ടി സ്മാരക ട്രസ്റ്റിന്റെയും  സംയുക്താഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ പി പി ജാനകിക്കുട്ടി സ്മാരക കവിതാ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിച്ചു. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2020 ജൂലെെ ഒന്നുമുതല്‍ 2022 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച യുവ കവികളുടെ കവിതാ സമാഹാരത്തിനാണ് പുരസ്കാരം. എഴുത്തുകാര്‍ 40 വയസിനുതാഴെ പ്രായമുള്ളവരാകണം. കവിതാ സമാഹാരത്തിന്റെ മൂന്നു കോപ്പികളും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ജൂലെെ 31നകം അയക്കണം. 
വിലാസം: പി പി വാസുദേവന്‍, ജാനകിക്കുട്ടി സ്മാരക ട്രസ്റ്റ്, ഫ്ലാറ്റ് നമ്പര്‍ 7,  മാമിച്ചി അപ്പാര്‍ട്ട്മെ​ന്റ്, ഫയര്‍സ്റ്റേഷന്‍ റോഡ്, പെരിന്തല്‍മണ്ണ 679 322. വിശദ വിവരങ്ങള്‍ക്ക് sandhyappster@gmail.com

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top