26 April Friday

കോളേജിൽ മോഷണം: 7 വിദ്യാർഥികൾ 
അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022
മലപ്പുറം
ഗവ. കോളേജിൽനിന്ന്‌ ട്യൂബുലർ ഇൻവെട്ടർ, ബാറ്ററികൾ മോഷണം നടത്തിയ കോളേജിലെ ഏഴ് വിദ്യാർഥികളെ പൊലീസ് അറസ്റ്റ്ചെയ്തു. തലശേരി സ്വദേശി വിക്ടർ ജോൺസൺ, നന്മണ്ട സ്വദേശി ആദർശ് രവി, പാണ്ടിക്കാട് സ്വദേശി ജിബിൻ, പുല്ലാര സ്വദേശി നിരഞ്ജ് ലാൽ, പന്തല്ലൂർ സ്വദേശി ഷാലിൻ ശശിധരൻ, അരീക്കോട് സ്വദേശി ആത്തിഫ് റഹ്മാൻ, മഞ്ചേരി സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. 
കോളേജ് പ്രിൻസിപ്പൽ മലപ്പുറം പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികുടിയത്‌. ഒരുലക്ഷം രൂപയുടെ ഉപകരണങ്ങളാണ് മോഷണംപോയതെന്ന്‌ കോളേജ്‌ അധികൃതർ പറഞ്ഞു. മുണ്ടുപറമ്പ്, കാവുങ്ങൽ എന്നിവിടങ്ങളിലെ ആക്രിക്കടകളിൽനിന്ന് മോഷണമുതലുകൾ പൊലീസ് കണ്ടെടുത്തു. പ്രതികളെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top