പെരിന്തൽമണ്ണ
നിലമ്പൂർ-–-ഷൊർണൂർ പാതയിൽ ട്രെയിനുകളുടെ വൈകിയോട്ടം പതിവാകുന്നു. തിങ്കളാഴ്‌ച രാജ്യറാണി എക്‌സ്‌പ്രസും വൈകി. അങ്ങാടിപ്പുറത്ത് പുലർച്ചെ അഞ്ചിന് എത്തേണ്ട ട്രെയിൻ രാവിലെ 7.38നാണ് എത്തിയത്. ട്രെയിൻ നിലമ്പൂരിൽ പോയി തിരിച്ചുവരേണ്ട സമയമാണിത്. ഷൊർണൂരിലേക്ക് പോകാൻ വിവിധ സ്‌റ്റേഷനുകളിൽ നിരവധി പേരാണ് കാത്തുനിന്ന് നിരാശരായത്. ഒരാഴ്‌ചക്കിടെ രണ്ടുതവണയാണ് നിലമ്പൂർ–ഷൊർണൂർ പാതയിൽ ട്രെയിൻ സർവീസ് അവതാളത്തിലായത്. എറണാകുളത്തെ സിഗ്നൽ പ്രശ്‌നത്തെ തുടർന്നാണ് രാജ്യറാണി വൈകിയതെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..