26 April Friday

പുസ്‌തക യാത്രക്ക്‌ വരവേൽപ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

എസ്എഫ്ഐ പുസ്തക യാത്ര മമ്പാട് എംഇഎസ് കോളേജിലെത്തിയപ്പോൾ

മമ്പാട്‌
എസ്എഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പുസ്തക യാത്ര "വേഡ്സ് ഓൺ വീൽസ്" നെ മമ്പാട് എംഇഎസ് കോളേജിൽ ആവേശപൂർവം വിദ്യാർഥികൾ വരവേറ്റു. പുസ്തക യാത്ര നാലാം ദിവസം മമ്പാട് എംഇഎസ്‌ കോളേജിൽ ചിത്രകാരൻ മനു കള്ളിക്കാട് ചിത്രം വരച്ച് ഉദ്ഘാടനംചെയ്തു. കെ നിംഷാജ്, സി എം സഫ്‌വാൻ, വി അഞ്ജന, ടി റിഷാദ് എന്നിവർ സംസാരിച്ചു.
 ഒന്നിന്‌ ആരംഭിച്ച പുസ്തക യാത്ര  23 വരെ  ജില്ലയിലെ ക്യാമ്പസുകളിൽ   സഞ്ചരിക്കും. ചിന്ത, ഡിസി, ഒലിവ്, പ്രോഗ്രസ്സ്, ഗ്രീൻ, ആത്മ, ഇൻസൈറ്റ് എന്നീ പബ്ലിക്കേഷനുകളുടെ ആയിരത്തോളം പ്രസിദ്ധീകരണങ്ങളാണ് പുസ്തക യാത്രയിലുള്ളത്. ചൊവ്വാഴ്‌ച നിലമ്പൂർ ഗവ. കോളേജിൽ പുസ്തക യാത്ര എത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top