24 April Wednesday

അക്ഷര വെളിച്ചത്തിലേക്ക്

സ്വന്തം ലേഖകർUpdated: Thursday Oct 6, 2022

പൂന്താനം ഇല്ലത്തെ എഴുത്തിനിരുത്തൽ ചടങ്ങിൽനിന്ന്‌

ആദ്യക്ഷരംകുറിച്ച്‌ ആയിരങ്ങൾ

 
മലപ്പുറം
വിജയദശമി ദിനത്തിൽ ആദ്യക്ഷരംകുറിച്ച്‌ ആയിരക്കണക്കിന്‌ കുട്ടികൾ. തിരൂർ തുഞ്ചൻപറമ്പ്‌, പൂന്താനം ഇല്ലം, മേല്പത്തൂർ മണ്ഡപം എന്നിവിടങ്ങളിൽ കുട്ടികളെ എഴുത്തിനിരുത്തി. കാടാമ്പുഴ ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിലും ചടങ്ങ്‌ നടന്നു.
തുഞ്ചൻപറമ്പിൽ 3145 കുട്ടികളെ എഴുത്തിനിരുത്തി. ബുധൻ പുലർച്ചെ അഞ്ചുമുതൽ കൃഷ്ണശിലാ മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലുമായാണ് ഇതിന്‌ സൗകര്യം ഒരുക്കിയത്‌. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം ടി വാസുദേവൻ നായർ  തുഞ്ചൻപറമ്പിലെ വസതിയിൽ കുറച്ചു കുട്ടികൾക്ക് ആദ്യക്ഷരം പകർന്നുനൽകി. 
തുഞ്ചൻ സ്മാരക മണ്ഡപമായ കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശ്ശാൻമാരായ വഴുതക്കാട് മുരളി, പി സി സത്യനാരായണന്‍, പ്രഭേഷ് കുമാര്‍ എന്നിവരും സരസ്വതി മണ്ഡപത്തിൽ സാഹിത്യകാരന്മാരും വിദ്യാഭ്യാസവിചക്ഷണരും ആദ്യക്ഷരംകുറിച്ചുനൽകി. കവി പി കെ ഗോപി, കെ സി നാരായണന്‍, കെ പി രാമനുണ്ണി, ഡോ. അനില്‍ വള്ളത്തോള്‍, ഡോ. കെ പി  മോഹനന്‍, ഡോ. പി കെ രാധാമണി, കെ എസ് വെങ്കിടാചലം, മണമ്പൂര്‍ രാജന്‍ബാബു, ഡോ. സി രാജേന്ദ്രന്‍,  ജി കെ  രാംമോഹന്‍, രാധാമണി അയിങ്കലത്ത്, ഡോ. ആര്‍ വി എം ദിവാകരന്‍ തുടങ്ങിയവർ നേതൃത്വം നൽകി. എഴുത്തിനിരുത്തലിന് എത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കാൻ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി നന്ദകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ വിപുല സൗകര്യം ഒരുക്കി. കുട്ടികളുടെ വിദ്യാരംഭത്തിന് പുറമേ തുഞ്ചൻപറമ്പിൽ കവികളുടെ വിദ്യാരംഭവും നടന്നു.  
മേല്പത്തൂർ നാരായണ ഭട്ടതിരിപ്പാടിന്റെ കുറുമ്പത്തൂരിലെ ഇല്ലപ്പറമ്പിൽ ആചാര്യൻ ചേർക്കാട്ട് വ്യാസ ഭട്ട്‌ നേതൃത്വം നൽകി. കാടാമ്പുഴ ഭഗവതി ദേവസ്വത്തിൽ ക്ഷേത്രം മേൽശാന്തി ഹരി എമ്പ്രാന്തിരി, ശ്രീകുമാർ എമ്പ്രാന്തിരി, പ്രമോദ് എമ്പ്രാന്തിരി എന്നിവർ നേതൃത്വം നൽകി.  
പൂന്താനത്ത് മൂത്തേടത്ത് മന നാരായണന്‍ നമ്പൂതിരിപ്പാട്, മേലാറ്റൂര്‍ രാധാകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ രേണുക, റിട്ട. എഇഒ ഇന്ദിര, തുളസീവനം ഗംഗാധരന്‍, ദേവകി അവങ്ങൂര്‍മന, നാരാണന്‍ നമ്പൂതിരി, സദാനന്ദന്‍ നമ്പൂതിരി മേലേടം, സി പി നായര്‍, നാരായണ പിഷാരടി കൃഷ്ണാട്ടം എന്നിവരായിരുന്നു ആചാര്യന്മാര്‍.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top