26 April Friday

പതിവുതെറ്റിക്കാതെ മനോരമദേവി

സ്വന്തം ലേഖകൻUpdated: Thursday Oct 6, 2022

മനോരമദേവി തുഞ്ചൻപറമ്പിൽ ഹരിശ്രീ എഴുതുന്നു

 
തിരൂർ
വാർധക്യത്തിന്റെ അവശത തുഞ്ചൻപറമ്പിലെ വിദ്യാരംഭത്തിനെത്താൻ  മനോരമദേവിക്ക് തടസ്സമായില്ല.  മകന്റെ കൈയുംപിടിച്ച് തുഞ്ചൻപറമ്പിലെ പഞ്ചാരമണലിൽ അവർ തമിഴിൽ ഹരിശ്രീ എഴുതി. വർഷങ്ങളായുള്ള പതിവ് തെറ്റാതെയാണ് എൺപതാം വയസിലും തമിഴ്നാട് സ്വദേശി മനോരമദേവി തുഞ്ചൻപറമ്പിലെത്തിയത്. 
വിവാഹശേഷം തിരൂരിലെത്തിയ കാലംമുതൽ തുഞ്ചൻപറമ്പിലെ വിദ്യാരംഭം ദിനത്തിൽ പഞ്ചാരമണലിൽ ഇവർ തമിഴിൽ ഹരിശ്രീ എഴുതാറുണ്ട്.  
 തിരൂർ ഗീത് മാലാ കാസറ്റ് സെന്റർ ആൻഡ്‌ റെക്കോർഡിങ്‌  ഷോപ്പ് സ്ഥാപകൻ ഉത്തർപ്രദേശുകാരനായ പരേതനായ മുരാരിലാൽ ചാരാസ്യയുടെ ഭാര്യയാണ്‌ മനോരമദേവി. മകൻ അരുൺകുമാറിനൊപ്പമാണ്‌ ഇവർ പൂങ്ങോട്ടുകുളംമുതൽ നടന്ന് തുഞ്ചൻപറമ്പിലെത്തിയത്.  മുരാരിലാൽ ചൗരാസ്യ വെറ്റിലക്കച്ചവടത്തിനാണ് തിരൂരിലെത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top