17 September Wednesday

ഓടുന്ന കാറിന് 
തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

തീപിടിച്ച് നശിച്ച കാർ

വളാഞ്ചേരി  
വട്ടപ്പാറയില്‍ ഓടുന്ന കാറിന് തീപിടിച്ചു. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന മാരുതി 800 കാറിനാണ് തീപിടിച്ചത്. അപകടത്തില്‍നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാത 66ല്‍ വട്ടപ്പാറ സിഐ ഓഫീസിന് സമീപം ബുധന്‍ രാവിലെ ഒമ്പതോടെയാണ് അപകടം. എടയൂർ മൂന്നാക്കല്‍ സ്വദേശി റാഷിദാണ് കാറോടിച്ചിരുന്നത്. കാറില്‍ പുക ഉയരുന്നത് കണ്ട് റാഷിദ്, റോഡരികില്‍ നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഉടന്‍ വാഹനത്തിന് തീപിടിച്ചു.
തിരൂരില്‍നിന്നുള്ള അഗ്നിരക്ഷാ സേനയും ദേശീയപാത നിര്‍മാണ പ്രവൃത്തിയുടെ തൊഴിലാളികളും ചേര്‍ന്നാണ് തീയണച്ചത്. വളാഞ്ചേരി പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top