24 April Wednesday

തീരം ഉണർത്തി പ്രയാണം

സ്വന്തം ലേഖകന്‍Updated: Saturday Aug 6, 2022

മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജാഥക്ക്‌ കൂട്ടായിയിൽ നൽകിയ വരവേൽപ്പ്‌-

തിരൂർ/പൊന്നാനി
തീരത്തിന്റെ ആവേശം ഏറ്റുവാങ്ങി മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) വടക്കൻ മേഖലാ ജാഥ പൊന്നാനിയിൽ സമാപിച്ചു. കൂട്ടായി ബഷീർ നയിക്കുന്ന ജാഥയെ വെള്ളി രാവിലെ കടലുണ്ടി പാലത്തിൽനിന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി സക്കറിയ, വി പി സോമസുന്ദരൻ, വേലായുധൻ വള്ളിക്കുന്ന് എന്നിവരുടെ നേതൃത്വത്തിൽ   മലപ്പുറം ജില്ലയിലേക്ക്‌ വരവേറ്റു. പരപ്പനങ്ങാടിയിലെ സ്വീകരണം വി പി സക്കറിയ ഉദ്ഘാടനംചെയ്തു. താനൂർ വാഴക്കാതെരു, ഉണ്യാൽ, കൂട്ടായി എന്നിവിടങ്ങളിലും വരവേൽപ്പ്‌ നൽകി.
സമാപനം പൊന്നാനിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഖലീമുദീൻ ഉദ്ഘാടനംചെയ്തു. സുരേഷ് കാക്കനാത്ത്, നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുംപുറത്ത്  എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാക്യാപ്‌റ്റനുപുറമെ വൈസ് ക്യാപ്റ്റൻ എം കെ വിഷ്ണുദാസ്, മാനേജർ അഡ്വ. പി സന്തോഷ്‌,  അഡ്വ. യു  സൈനുദ്ദീൻ,  പി   പി സൈതലവി, കെ എ റഹീം, എം അനിൽകുമാർ, എം മുസ്തഫ,  സി പി ഷുക്കൂർ,  കെ ദാസൻ എംഎൽഎ, ഷീല രാജ്കുമാർ,  എം എ ഹമീദ്, പി അബൂബക്കർ, സി എം സഹീർ എന്നിവർ സംസാരിച്ചു.   കൊല്ലം തങ്കശേരിയിൽ നടക്കുന്ന മത്സ്യത്തൊഴിലാളി സംഗമത്തിന്റെ പ്രചാരണാർഥമാണ് ജാഥ. മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണ അനുവദിക്കുക, മണ്ണെണ്ണക്കും ഡീസലിനും സബ്സിഡി അനുവദിക്കുക, മത്സ്യഫെഡിനെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഗമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top