26 April Friday

സംയുക്ത കർഷക തൊഴിലാളി മാർച്ച് വിജയിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

സംയുക്ത കർഷക തൊഴിലാളി ജില്ലാ കൺവൻഷൻ കെഎസ്കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ദിനേശൻ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
ആ​ഗസ്ത് ഒന്നിന് മലപ്പുറം ദൂരദർശൻ കേന്ദ്രത്തിലേക്ക് നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കാൻ സംയുക്ത കർഷക തൊഴിലാളി ജില്ലാ കൺവൻഷൻ തീരുമാനിച്ചു. ഇടതുപക്ഷ കർഷക തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന സംയുക്ത അഖിലേന്ത്യാ കർഷക തൊഴിലാളി പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ മാർച്ച്‌. 
കെഎസ്കെടിയു, ബികെഎംയു എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൺവൻഷൻ കെഎസ്കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ദിനേശൻ ഉദ്ഘാടനംചെയ്തു. ബികെഎംയു ജില്ലാ സെക്രട്ടറി ഒ കെ അയ്യപ്പൻ അധ്യക്ഷനായി. കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ എൻ കണ്ണൻ, എം ശോഭന, എസ് സുജിത്ത്, ബി മുഹമ്മദ് റസാഖ്, ഇ ജയൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എം പി അലവി സ്വാ​ഗതവും ബികെഎംയു ജില്ലാ പ്രസിഡന്റ് വി സുരേഷ് കുമാർ നന്ദിയും പറഞ്ഞു. സംഘാടക സമതി ചെയർമാനായി ഒ കെ അയ്യപ്പൻ, കൺവീനറായി ഇ ജയൻ എന്നിവരെ തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top