27 April Saturday

പുറത്താക്കാം പ്ലാസ്‌റ്റിക്‌ ചവറിനെ

സ്വന്തം ലേഖികUpdated: Tuesday Jun 6, 2023

പരിസ്ഥിതി ദിനത്തിൽ കരീം എടവണ്ണ, ചന്ദ്രൻ ശാന്തിനഗർ, ഗഫൂർ എടവണ്ണ എന്നിവർ എടവണ്ണ ബസ് സ്റ്റാൻഡ് പരിസരത്ത് മണലിൽ തീർത്ത ശിൽപ്പം

മലപ്പുറം 
‘ഇരുളിത്തുടങ്ങുമീ പാട്ടുകേൾക്കാൻ കൂടെ
മരമുണ്ട്‌ മഴയുണ്ട്‌ കുളിരുമുണ്ട്‌ 
നിഴലുണ്ട്‌ പുഴയുണ്ട്‌ തലയാട്ടുവാൻ താഴെ
വഴിമരച്ചോട്ടിലെ പുല്ലുമുണ്ട്‌ ’ 
നാളെയുടെ തണലുകൾക്കായി നാടൊന്നിച്ചു.  ‘ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍’ എന്ന ആശയമുയർത്തിയായിരുന്നു പ്രവർത്തനം.  എല്ലാ വകുപ്പുകളും വൈവിധ്യങ്ങളായ പരിസ്ഥിതി സംരക്ഷണ പദ്ധതികൾ ഏറ്റെടുത്തു. 
കേരള വനം–-വന്യജീവി വകുപ്പ്‌ പൊന്നാനി എംഇഎസ് കോളേജിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി പി നന്ദകുമാർ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. ഡോ. റജൂൽ ഷാനിസ്, റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ പി എസ് മുഹമ്മദ് നിഷാൽ, ടിംബർ സെയിൽസ് ഡിവിഷൻ ഡിഎഫ്ഒ എ പി ഇംതിയാസ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാജീവൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top