26 April Friday

നല്ല നാളെയിലേക്ക്‌...

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

കുടുംബശ്രീ അഗ്രി തെറാപ്പി പദ്ധതിയുടെ ജില്ലാതല 
ഉദ്‌ഘാടനം കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് 
എം കെ ഹുസൈൻ 
തൈ നട്ട്‌ നിർവഹിക്കുന്നു

മലപ്പുറം
വിദ്യാർഥികളുടെ മാനസിക – -ശാരീരിക വികസനവും വളർച്ചയും ലക്ഷ്യമിട്ട്‌ ബഡ്‌സ്‌ സ്‌കൂളിൽ കുടുംബശ്രീ അഗ്രി തെറാപ്പി പദ്ധതി ആരംഭിച്ചു. ജില്ലയിലെ 43 സ്‌കൂളിലാണ്‌ പദ്ധതി.  കുട്ടികൾക്ക് പരമ്പരാഗത–-നൂതന കൃഷിമുറകൾ പരിചയപ്പെടുത്തും. വിഷരഹിത പച്ചക്കറികളും ലഭ്യമാക്കും. ജില്ലാതല ഉദ്ഘാടനം കൂട്ടിലങ്ങാടി ബഡ്‌സ് സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എം കെ ഹുസൈൻ തൈ നട്ട്‌ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ പി സീനത്ത് അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത് മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് അബ്ദുൽ മാജിദ് സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top