26 April Friday

തിളങ്ങും തീരം; കൈകോർത്ത്‌ 
വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

പരിസ്ഥിതി ദിനത്തിൽ എസ്എഫ്ഐ പ്രവർത്തകർ പൊന്നാനി ലൈറ്റ് ഹൗസ് പരിസരം ശുചീകരിക്കുന്നു

പൊന്നാനി 
"ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ’ മുദ്രാവാക്യം ഉയർത്തി എസ്‌എഫ്‌ഐയുടെ പരിസ്ഥിതി ദിനാചരണം. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം ശുചീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം സജാദ് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി കെ മുഹമ്മദലി ഷിഹാബ് പങ്കെടുത്തു. 
ഏരിയാ തലങ്ങളിലും ശുചീകരണം നടത്തി. ജില്ലാ പ്രസിഡന്റ്‌ കെ ഹരിമോൻ പെരിന്തൽമണ്ണയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി അക്ഷര കൊണ്ടോട്ടിയിലും ടി സ്നേഹ തിരൂരങ്ങാടിയിലും ഗസൽ റിയാസ് മഞ്ചേരിയിലും ഉദ്‌ഘാടനംചെയ്‌തു. ജോയിന്റ് സെക്രട്ടറി എം സുജിൻ എടപ്പാളിലും വൈസ് പ്രസിഡന്റ്‌ കെ പി ശരത് തിരൂരിലും സെക്രട്ടറിയറ്റ് അംഗങ്ങളായ ആയിഷ ഷഹ്‌മ മങ്കടയിലും സി എം സഫ്‌വാൻ എടക്കരയിലും അജ്മൽ അൻസാർ നിലമ്പൂരിലും തസിമി മറിയം വണ്ടൂരിലും എ ജോതിക അരീക്കോടും ഉദ്ഘാടനംചെയ്തു. 
വരുംദിവസങ്ങളിൽ ജില്ലയിൽ ജലാശയ ശുചീകരണം, പ്ലാസ്റ്റിക് മുക്ത ക്യാമ്പസുകൾ, സെമിനാറുകൾ, ജൈവ പച്ചക്കറി തോട്ടം, വൃക്ഷത്തൈ നടീൽ, മഴക്കുഴി നിർമാണം എന്നിവ സംഘടിപ്പിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top