19 April Friday
ഇ എം എസിന്റെ ലോകം– ദേശീയ സെമിനാർ

സംഘാടക സമിതി ഓഫീസ്‌ സജ്ജം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

ഇ എം എസിന്റെ ലോകം–- ദേശീയ സെമിനാർ സംഘാടക സമിതി ഓഫീസ്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉദ്‌ഘാടനംചെയ്യുന്നു

 
മലപ്പുറം
ഇരുപത്തഞ്ചാമത്‌ ‘ഇ എം എസിന്റെ ലോകം–- ദേശീയ സെമിനാറി’ന്റെ സംഘാടക സമിതി ഓഫീസ്‌ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രവർത്തനം തുടങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉദ്‌ഘാടനംചെയ്‌തു. ജനറൽ കൺവീനർ വി പി അനിൽ, ട്രഷറർ കെ മജ്‌നു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി ശശികുമാർ, അഡ്വ. കെ പി സുമതി, മുതിർന്ന നേതാവ്‌ ടി കെ ഹംസ, ഡോ. എ മുഹമ്മദ്‌ തുടങ്ങിയവർ പങ്കെടുത്തു. 
13, 14 തീയതികളിൽ മലപ്പുറം വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്‌മാരക ടൗൺഹാൾ, വ്യാപാര ഭവൻ എന്നിവിടങ്ങളിലാണ്‌ സെമിനാർ. 13ന്‌ രാവിലെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും. പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ അധ്യക്ഷനാകും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ സച്ചിദാനന്ദൻ ഇ എം എസ്‌ അനുസ്‌മരണ പ്രഭാഷണം നടത്തും. 14ന്‌ വൈകിട്ട്‌ നാലിന്‌ സെമിനാറിന്റെ സമാപനത്തിൽ മതനിരപേക്ഷ സായാഹ്നം സംഘടിപ്പിക്കും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനംചെയ്യും. രജിസ്ട്രേഷന്‌: ഫോൺ: 9447841912, 7907993924.  https://docs.google. com/forms/d/1tSjqETfQeCU xz_OQD9ghbt9D7YZg2lrOa5GjEvf89Vc/edit
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top