26 April Friday

കർഷകസംഘം പ്രതിഷേധ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ കേരള കർഷകസംഘം ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ വി എം ഷൗക്കത്ത് ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കും കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന നിലപാടുകൾക്കുമെതിരെ കേരള കർഷകസംഘം  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെഎസ്ആർടിസി പരിസരത്ത് ജില്ലാ സെക്രട്ടറി വി എം ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. എം ടി ഷാജഹാൻ അധ്യക്ഷനായി.  
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ദിവാകരൻ, കെ ടി അലവിക്കുട്ടി എന്നിവർ സംസാരിച്ചു. കെ സുന്ദരരാജൻ സ്വാഗതവും എ ടി റെജി നന്ദിയും പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top