പരപ്പനങ്ങാടി
തിരൂരങ്ങാടിയിലെ വാടകമുറിയിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ട രണ്ടുപേർ അറസ്‌റ്റിൽ.
മമ്പുറം വെട്ടത്ത് ഇരണിക്കൽവീട്ടിൽ ഹാഷിഖ് (ചിക്കു), അരിയല്ലൂർ കൊടക്കാട് വാണിയംപറമ്പത്ത് വീട്ടിൽ സാനു (ഇഹ്സാനുൽ ബഷീർ) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽനിന്ന് 16 ഗ്രാം മെതാംഫിറ്റമിനും കണ്ടെടുത്തു.
ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര, പ്രിവന്റീവ് ഓഫീസർമാരായ ബിജു, അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, ജയകൃഷ്ണൻ, രാകേഷ്, ജിനരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രോഹിണി കൃഷ്ണൻ, ലിഷ, സില്ല, ഡ്രൈവർ വിനോദ് കുമാർ എന്നിവർ എക്‌സൈസ് സംഘത്തിലുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..