02 July Wednesday

നാടുകാണിയിൽ 
എംഡിഎംഎയുമായി 
2 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

 എടക്കര

ബംഗളൂരുവിൽനിന്ന്‌ കേരളത്തിലേക്ക്‌ എംഡിഎംഎ  എത്തിക്കുന്ന സംഘത്തിലെ രണ്ടുപേർ നാടുകാണി ചുരത്തിൽ അറസ്‌റ്റിൽ. കരുളായി സ്വദേശികളായ കാരക്കാടൻ ഷറഫുദ്ദീൻ (35), കൊളപ്പറ്റ റംസാൻ (43) എന്നിവരെയാണ് വഴിക്കടവ് സബ് ഇൻസ്പെക്ടർ കെ ജി ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന്‌  17 ഗ്രാം  എംഡിഎംഎ പിടിച്ചെടുത്തു. ഇതിന്‌  അരലക്ഷം രൂപ വരും. എസ്ഐ വി രവികുമാർ, സിപിഒ  എ ജിതിൻ, ഡാൻസാഫ് അംഗങ്ങളായ  എൻ പി സുനിൽ, അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ്, സജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായി. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top