28 March Thursday

കഞ്ചാവും 
എംഡിഎംഎയുമായി 
2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
കൊണ്ടോട്ടി
ബൈക്കിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവും എംഡിഎംഎയുമായി ലഹരിക്കടത്ത് സംഘത്തലവനടക്കം രണ്ടുപേർ പിടിയിൽ. കൊണ്ടോട്ടി നെടിയിരിപ്പ് കുണ്ടുക്കാടൻ ഫായിസ് (കൂമൻ ഫായിസ് –-28), കൂട്ടാളി മങ്ങാട്ട് പറമ്പ് മുഹമ്മദ് അർഷാദ് നബീൽ (24) എന്നിവരാണ് അറസ്‌റ്റിലായത്‌. കോളനി റോഡ് പരിസരത്ത്‌ ബൈക്കിൽ ലഹരിവിൽപ്പനക്ക്‌ ശ്രമിക്കുന്നതിനിടെയാണ് ഇവർ കുടുങ്ങിയത്‌. കാൽലക്ഷം രൂപ വിലയുള്ള എംഡിഎംഎയും ഒരുലക്ഷത്തിന്റെ കഞ്ചാവും  ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു. ഇൻസ്പെക്ടർ മനോജ്, എസ്ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top