18 September Thursday

ബിഹാർ സ്വദേശിയുടെ കൊലപാതകം: അന്വേഷണം ഭാര്യയുടെ സുഹൃത്തിലേക്ക്‌

സ്വന്തം ലേഖകൻUpdated: Monday Feb 6, 2023
 
വേങ്ങര 
ബിഹാർ സ്വദേശിയുടെ കൊലപാതകത്തിൽ ഭാര്യ അറസ്റ്റിലായതിനുപിറകെ അന്വേഷണം ഭാര്യയുടെ സുഹൃത്തിലേക്കും. പാറ്റ്‌ന സ്വദേശിയായ ഇയാളെ തേടി പ്രത്യേക അന്വേഷക സംഘം അടുത്ത ദിവസം യാത്രതിരിക്കും. ആരോഗ്യവാനായ യുവാവിനെ പരസഹായമില്ലാതെ സ്‌ത്രീക്ക്‌ കൊലപ്പെടുത്താനാവുമോ എന്ന സംശയമാണ്‌ പൊലീസിനെ ഭാര്യയുടെ സുഹൃത്തിലേക്ക്‌ എത്തിച്ചത്‌. ബിഹാർ വൈശാലി സ്വദേശി സൻജിത് പസ്വാൻ (33)  കൊല്ലപ്പെട്ട കേസിലാണ് ഭാര്യ പൂനം ദേവിയെ (30) കഴിഞ്ഞ ദിവസം വേങ്ങര പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.  
 ജനുവരി 31ന് രാത്രി പത്തരയോടെയാണ് ഇവര്‍ താമസിച്ചിരുന്ന കോട്ടക്കൽ റോഡ് യാറം പടിയിലെ പി കെ ക്വാർട്ടേഴ്സിലാണ്‌ കൊലപാതകം നടന്നത്. ഉറക്കത്തിൽ ഭർത്താവ് ഉണരില്ലെന്ന് ഉറപ്പുവരുത്തിയശേഷം തോർത്തുകൊണ്ട് കൈകൾ ബന്ധിച്ചശേഷം സാരി പിരിച്ച് കഴുത്തിൽ കുരുക്കിട്ടാണ്‌ കൊലപ്പെടുത്തിയതെന്ന്‌ പൂനം ദേവി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top