29 March Friday

കിരീടം കണ്ണൂരിന്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

കെഎസ്‌ടിഎ സംസ്ഥാന അധ്യാപക കലോത്സവത്തിൽ കിരീടം നേടിയ കണ്ണൂർ ജില്ലക്ക്‌ നടി നിലമ്പൂർ ആയിഷ, കവി മണമ്പൂർ രാജൻബാബു എന്നിവർ ചേർന്ന്‌ ട്രോഫി സമ്മാനിക്കുന്നു

മലപ്പുറം
ക്ലാസ്‌മുറികളിൽനിന്ന്‌ അരങ്ങിലെത്തിയ അധ്യാപക കലാപ്രതിഭകൾ മലപ്പുറത്ത്‌ ഒരുക്കിയ രണ്ടുദിവസത്തെ കലാവിരുന്നിന് കൊടിയിറങ്ങി. കാൽപ്പന്തുകളിയുടെ നാട്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കലാകാരന്മാരെയും കലാകാരികളെയും ഹൃദയപൂർവം വരവേറ്റു. ആടിയും പാടിയും ആഘോഷമാക്കി അധ്യാപകരും അരങ്ങ്‌ നിറഞ്ഞു. 
കെഎസ്‌ടിഎ സംസ്ഥാന അധ്യാപക  കലോത്സവം സമാപിച്ചപ്പോൾ 135 പോയിന്റ്‌ നേടി കണ്ണൂർ കിരീടം സ്വന്തമാക്കി. ആതിഥേയരായ മലപ്പുറമാണ്‌ രണ്ടാമത്‌. 131 പോയിന്റ്‌. 94 പോയിന്റ്‌ നേടി കോഴിക്കോട്‌, കാസർകോട് ജില്ലകൾ  മൂന്നാംസ്ഥാനം പങ്കിട്ടു. മലപ്പുറം ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി, ഗവ. ബോയ്‌സ്‌ ഹയർ സെക്കൻഡറി,  വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്‌മാരക ടൗൺ ഹാൾ, ജിഎൽപിഎസ്‌ കോട്ടപ്പടി, ടിടിഐ മലപ്പുറം എന്നിവിടങ്ങളിലെ ആറു വേദികളിലായിരുന്നു മത്സരം. 29 ഇനങ്ങളിലായി ആയിരത്തോളം അധ്യാപകർ മാറ്റുരച്ചു.   
സമാപനയോഗം നടി നിലമ്പൂർ ആയിഷ  ഉദ്ഘാടനംചെയ്തു. കവി മണമ്പൂർ രാജൻബാബു സമ്മാനങ്ങൾ വിതരണംചെയ്‌തു. കെഎസ്‌ടിഎ സംസ്ഥാന  സെക്രട്ടറി കെ ബദറുന്നീസ അധ്യക്ഷയായി. ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ, സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ്, സെക്രട്ടറി കെ രാഘവൻ,  ട്രഷറർ ടി കെ എ ഷാഫി,  അം​ഗങ്ങളായ സി ഷക്കീല, സുരേഷ് കൊളശേരി, മുൻ സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം പി ജി വിശ്വംഭരൻ, കെജിഒഎ ജില്ലാ സെക്രട്ടറി എം ശ്രീഹരി, സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എ കെ വേലായുധൻ, എൻജിഒ യൂണിയന്‍ ജില്ല ജോയിന്റ്‌ സെക്രട്ടറി വി വിജിത്ത്‌ എന്നിവർ സംസാരിച്ചു.  കെഎസ്‌ടിഎ സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം ആർ കെ ബിനു സ്വാഗതവും സ്വാഗതസംഘം കൺവീനർ പി എ ഗോപാലകൃഷ്‌ണൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top