18 April Thursday

ഓർമകൾക്ക്‌ കൂട്ടായ്‌ ‘അക്ഷരവെളിച്ചം’

സ്വന്തം ലേഖകൻUpdated: Monday Feb 6, 2023

തുമരക്കാട് എഎൽപിഎസിലെ ലൈബ്രറികൾക്കുള്ള ഷെൽഫും പുസ്തകങ്ങളും മുകുന്ദൻ കുട്ടികൾക്ക് കൈമാറുന്നു

തിരൂർ
വായിച്ചാലും വളരും 
വായിച്ചില്ലെങ്കിലും വളരും 
വായിച്ചു വളർന്നാൽ വിളയും 
വായിക്കാതെ വളർന്നാൽ വളയും 
     –- കുഞ്ഞുണ്ണി മാഷ്‌ 
അക്ഷരവെളിച്ചം പകർന്നുതന്ന മാതാപിതാക്കളുടെ ഓർമയ്‌ക്ക്‌ സ്‌കൂളിലെ എല്ലാ ക്ലാസുകളിലും ലൈബ്രറിയൊരുക്കി പ്രധാനാധ്യാപകൻ.  തിരൂർ തുമരക്കാവ്  എഎൽപിഎസിലെ  പ്രധാനാധ്യാപകൻ മുകുന്ദനാണ് എല്ലാ ക്ലാസുകളിലേക്കും ലൈബ്രറി ഒരുക്കാനാവശ്യമായ ഷെൽഫുകളും  പുസ്തകങ്ങളും സംഭാവനചെയ്തത്. 33 വർഷത്തെ സുദീർഘമായ സേവനത്തിനുശേഷം ഈ വർഷം സർവീസിൽനിന്ന് വിരമിക്കുകയാണ്‌ മുകുന്ദൻ. 
പഠനത്തിൽ മികച്ച നിലവാരംപുലർത്തുന്ന കുട്ടികൾക്ക് വർഷംതോറും നൽകുന്ന എൻഡോവ്മെന്റ്‌ വിതരണ ചടങ്ങിൽ മുകുന്ദൻ  ഷെൽഫും പുസ്തകങ്ങളും സമ്മാനിച്ചു. എസ്‌എസ്‌എൽസിയിൽ ഫുൾ എ പ്ലസ് നേടിയ പൂർവ വിദ്യാർഥിനി ഗീതാഞ്ജലിയെ ചടങ്ങിൽ അനുമോദിച്ചു. ചടങ്ങ് വാർഡ് കൗൺസിലർ പ്രസന്ന പയ്യാപ്പന്ത ഉദ്ഘാടനംചെയ്തു.  പിടിഎ വൈസ് പ്രസിഡന്റ്‌ ഗിരീഷ് അധ്യക്ഷനായി. ലത്തീഫ് ഹാജി,റാബിയ,  പ്രീതി എന്നിവർ സംസാരിച്ചു. കെ ബി രാജേഷ് സ്വാഗതവും അസ്ലം  നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top