25 April Thursday

തൊഴിൽ സാധ്യത വർധിപ്പിക്കാൻ നിരവധി പദ്ധതികൾ: മന്ത്രി കെ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻUpdated: Sunday Dec 5, 2021

എടപ്പാൾ അങ്ങാടിയിൽ നിർമിക്കുന്ന സ്കിൽ ഡെവലപ്മെന്റ് ട്രെയിനിങ് സെന്റർ ആൻഡ് മാർക്കറ്റിങ് സെന്ററിന്റെയും കൾച്ചറൽ സെന്ററിന്റെയും കെട്ടിട നിർമാണോദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കുന്നു

 എടപ്പാൾ  തൊഴിൽ സാധ്യത വർധിപ്പിക്കാൻ സർക്കാർ നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. എടപ്പാൾ പഞ്ചായത്ത് റർബൻ ഫണ്ട് ഉപയോഗിച്ച് എടപ്പാൾ അങ്ങാടിയിൽ നിർമിക്കുന്ന സ്കിൽ ഡെവലപ്മെന്റ് ട്രെയിനിങ് സെന്റർ ആൻഡ് മാർക്കറ്റിങ് സെന്ററിന്റെയും കൾച്ചറൽ സെന്ററിന്റെയും കെട്ടിട നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അഞ്ചുവർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.  കെ ടി ജലീൽ എംഎൽഎ അധ്യക്ഷനായി. പ്രൊജക്ട് ഡയറക്ടർ പ്രീതി മേനോൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ പ്രഭാകരൻ, പി പി മോഹൻദാസ്, ക്ഷമ റഫീഖ്, എ ദിനേശ്, എം പി ഷീന, പി വി രാധിക, മുനീറ നാസർ, ആഷിഫ് പൂക്കരത്തറ, വി പി വിദ്യാധരൻ, രാഷ്ട്രീയ പാർടി പ്രതിനിധികളായ പി പി ബിജോയ്, സി രവീന്ദ്രൻ, ഇ ശിവകുമാർ, വി കെ എ മജീദ്, പി രാജൻ എന്നിവർ സംസാരിച്ചു. എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സി വി സുബൈദ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി വി ബാബു രാജൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top